Breaking News

ഖലീഫ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയും റിപ്പബ്ലിക് ദിന ആശംസകളും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ കായിക സ്വപ്‌നങ്ങളുടെ നാഴികകല്ലായ ഖലീഫ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയും റിപ്പബ്ലിക് ദിന ആശംസകളും തെളിഞ്ഞത് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് അഭിമാനകരമായ മുഹൂര്‍ത്തമായി. നൂതനമായ ലൈറ്റിംഗ് സാങ്കേതിക വിദ്യയിലൂടെയാണ് ഖലീഫ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പതാകയുടെ വര്‍ണങ്ങള്‍ വിതറിയത്.


ഊഷ്മളമായ ഇന്തോ ഖത്തര്‍ സൗഹൃദത്തിന്റെ പ്രകടനമായാണ് ഇന്ത്യന്‍ റിപബ്‌ളിക് ദിന തലേന്ന് 73-ാമത് റിപ്പബ്ലിക് ദിന ആശംസകള്‍’ എന്ന സന്ദേശത്തോടെ ഇന്ത്യന്‍ പതാകയുടെ വിസ്മയ കാഴ്ചയാല്‍ ഖലീഫ സ്റ്റേഡിയം തിളങ്ങിയത്.

ഖത്തറിലെ എല്ലാ ഇന്ത്യക്കാര്‍ക്കും തീര്‍ച്ചയായും അഭിമാന നിമിഷമാണിതെന്നും ഇന്ത്യന്‍ അംബാസഡര്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എന്നിവയുടെ ശ്രമഫലമാണിതെന്നും മുതിര്‍ന്ന കമ്മ്യൂണിറ്റി ലീഡറും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അധ്യക്ഷനുമായ ഡോ. മോഹന്‍ തോമസ് ഫേസ് ബുക്കില്‍ കുറിച്ചു.