Breaking News

കഴിഞ്ഞ ആഴ്ച ദോഹയില്‍ അന്തരിച്ച ഷംജിത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ദോഹ. കഴിഞ്ഞ ആഴ്ച ദോഹയില്‍ അന്തരിച്ച ഷംജിത്തിന്റെ മൃതദേഹം അന്ത്യ കര്‍മങ്ങള്‍ക്കായി ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കുള്ള കൊച്ചി വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയതായി സുഹൃത്തുക്കള്‍ അറിയിച്ചു. ഒ.പി. ഭരതന്റേയും ഉച്ചമ്പള്ളി ഓമനയുടേയും മകനാണ് .

കര്‍വയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന കൂത്തുപറമ്പ പട്ടിവം സ്വദേശി ഷംജിത്ത് ഉച്ചമ്പള്ളിയാണ് കഴിഞ്ഞ ആഴ്ച ഹൃദയാഘാതം മൂലം ദോഹയില്‍ അന്തരിച്ചത്. നടപടി ക്രമങ്ങള്‍ വൈകിയതിനാല്‍ ഒരാഴ്ചയായി മൃതദേഹം ഹമദ് മോര്‍ച്ചറിയിലായിരുന്നു.