Breaking News

സ്‌കൂളുകളില്‍ 90 ശതമാനത്തിന് മീതെ ഹാജര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ജനുവരി 30 ന് നേരിട്ടുള്ള ക്‌ളാസുകള്‍ ആരംഭിച്ചതുമുതല്‍ ഖത്തറിലെ സ്വകാര്യ സ്‌കൂളുകളിലെയും കിന്റര്‍ഗാര്‍ട്ടനുകളിലെയും ഹാജര്‍ 90% കവിഞ്ഞതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

വിദ്യാഭ്യാസ പ്രക്രിയയുടെ പുരോഗതി പരിശോധിക്കുന്നതിനും അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് തലങ്ങളിലെ മാര്‍ഗരേഖകള്‍ പാലിക്കുന്നു എന്നുറപ്പുവരുത്തുന്നതിനുമായി സ്വകാര്യ വിദ്യാഭ്യാസ കാര്യ മേഖല വിവിധ സ്‌കൂളുകളിലും സ്വകാര്യ കിന്റര്‍ഗാര്‍ട്ടനുകളിലും ഫീല്‍ഡ്, പരിശോധനാ സന്ദര്‍ശനങ്ങള്‍ തുടരുകയാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യകരവും സുരക്ഷിതവുമായ വിദ്യാഭ്യാസ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ പ്രയോഗവും പരിശോധനകളുടെ ഭാഗമാണെന്ന്
പ്രസ്താവന ചൂണ്ടിക്കാട്ടി.