Archived Articles

സഫാരി ഗ്രൂപ്പ് എം .ഡി ഷഹീന്‍ ബക്കറിനു ആശംസകളുമായി ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പായ സഫാരിയുടെ പുതിയ എം .ഡിയായി ചുമതലയേറ്റ ഷഹീന്‍ ബക്കര്‍ മടപ്പാട്ടിനു ആശംസകള്‍ അറിയിച്ച് ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക് കോ ഫൗണ്ടറും , മാനേജിങ് ഡയറക്റ്റ്‌റുമായ അമീര്‍ അലി.

സഫാരി ഗ്രൂപ്പിന്റെ വരാനിരിക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക് ഖത്തറിലെ ബിസിനസ് മേഖലകലകളിലും ഏഷ്യന്‍ കമ്മ്യൂണിറ്റിയില്‍ ഉണ്ടാക്കിയ പുത്തന്‍ ഉണര്‍വിനെക്കുറിച്ചും അമീര്‍ അലിയുമായി നടന്ന കൂടിക്കാഴ്ചയില്‍ ഷഹീന്‍ ബക്കര്‍ സംസാരിച്ചു.

സഫാരിയുടെ വളര്‍ച്ച യാത്രയില്‍ ഷഹീന്റെ ബക്കറിന്റ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ചതായിരിക്കുമെന്നും തുടര്‍ന്നും ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്കിന്റെ എല്ലാ വിധ സഹകരണങ്ങളും തുടരുമെന്നും അമീര്‍ അലി ഉറപ്പു നല്‍കി .

റേഡിയോ സുനോ പ്രാേഗ്രാം ഹെഡ് ആര്‍.ജെ. അപ്പുണ്ണിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.