Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ചാവക്കാട് പ്രവാസി അസോസിയേഷന്‍ രക്തദാന ക്യാമ്പില്‍ നൂറോളം പേര്‍ രക്തം ദാനം നല്‍കി

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ചാവക്കാട് നിവാസികളുടെ കൂട്ടായ്മയായ ചാവക്കാട് പ്രവാസി അസോസിയേഷന്‍ അവരുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഐ.സി.ബി.എഫു മായി ചേര്‍ന്ന് ഹമദ് ഹോസ്പിറ്റലില്‍ ‘രക്തദാനം ജീവദാനം’ എന്നപേരില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നൂറോളം പേര്‍ രക്തം ദാനം നല്‍കി

ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍,ഐ.സി.സി. പ്രസിഡന്റ്റും ചാവക്കാട് പ്രവാസി അസോസിയേഷന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ പി.എന്‍ ബാബുരാജന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് ,ഐ.ബി.പി.സി. പ്രസിഡന്റ് ജാഫര്‍ സാദിഖ് തുടങ്ങി ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും സംഘടന ഭാരവാഹികളുടേയും സാന്നിധ്യം പരിപാടിയെ സവിശേഷമാക്കി.


ചാവക്കാട് പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് ഷെജി വലിയകത്ത്,സെക്രട്ടറി സഞ്ചയന്‍, ട്രഷറര്‍ അബ്ദുല്‍ സലാം, അഡൈ്വസറി മെമ്പര്‍ ഷാജി ആലില്‍,ബ്ലഡ് ഡൊണേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കബീര്‍ തെരുവത്ത്, ബ്ലഡ് ഡൊണേഷന്‍ കമ്മിറ്റി അംഗങ്ങളും  എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരും ചേര്‍ന്ന് രക്തദാന ക്യാമ്പിനു നേതൃതം നല്‍കി. രക്തദാതാക്കളെ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.

Related Articles

Back to top button