Archived Articles

ഖത്തര്‍ തിരുവമ്പാടി വെല്‍ഫയര്‍ കമ്മറ്റി പതിനഞ്ചാം വാര്‍ഷികമാഘോഷിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ തിരുവമ്പാടി വെല്‍ഫയര്‍ കമ്മറ്റിയുടെ പതിനഞ്ചാം വാര്‍ഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഡോ: അരുണ്‍ കുമാര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.

ഖത്തര്‍ കെ.എം.സി.സി അല്‍ ഇഹ്‌സാന്‍ മയ്യത്ത് പരിപാലന സമതി അംഗം അബാസ് മുക്കം , ആരോഗ്യപ്രവര്‍ത്തകര്‍, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അംഗങ്ങല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊൂഫ് കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ഷാജുദീന്‍ സുബൈബാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുജിബ് റഹിമാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ആര്‍ ജെ രതീഷ്, എം.എ അമീന്‍ കൊടിയത്തൂര്‍ , മുഹ്‌സിന്‍ തളിക്കുളം എന്നിവര്‍ അംശംസകള്‍ അര്‍പ്പിച്ചു.
മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ മുഹ്‌സിന്‍ തളിക്കുളത്തിന്റെ നേതൃത്വത്തില്‍ നടന്ന ഗാന വിരുന്നും അംഗങ്ങളുടെയും മക്കളുടെയും കലാ പരിപാടികളും സദസ്സിന് ഹൃദ്യമായ അനുഭവം നല്‍കി.

പ്രോഗ്രാം കണ്‍വിനര്‍ ഷംസുദിന്‍(സഞ്ചു സ്‌കൈ വേ) ന്റെ നേതൃത്വത്തില്‍ സമദ് കിളിയണ്ണി , ജംഷീര്‍, വാഹിദ് കപ്പലാട്ട് , ഷുഹൈമ്പ്, സിദ്ദിഖ് ചോലക്കല്‍ , സമദ് ബാബു, ഹാരിസ്, സജി ഉലഹന്നാന്‍, രാജ് കൊട്ടാരത്തില്‍ ബിജോയ് വര്‍ഗീസ് തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.

സുനില്‍ പി.എം സ്വഗതവും സെക്രട്ടറി ഇല്യാസ് കെന്‍സാ നന്ദിയും പറഞ്ഞു. ആര്‍.ജെ. പാര്‍വ്വതിയായിരുന്നു പരിപാടിയുടെ അവതാരക.