Breaking News

ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസ നിര്‍ത്തിയതായ പ്രചാരണം അടിസ്ഥാന രഹിതം

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസ നിര്‍ത്തിയതായി സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ട്രാവല്‍ വൃത്തങ്ങള്‍. ഇന്നലെയും ഇന്നുമൊക്കെ നിരവധി പേരാണ് ഓണ്‍ അറൈവല്‍ വിസയില്‍ വിവിധ ഇന്ത്യന്‍ വിമാനതാവളങ്ങളിലൂടെ ദോഹയിലെത്തിയത്.

കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ നിരവധി പേരാണ് ഓണ്‍ അറൈവല്‍ വിസ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ ഓണ്‍ അറൈവല്‍ വിസക്കാവശ്യമായ നിബന്ധനകള്‍ കൃത്യമായി പാലിക്കണം. യാത്രക്കാരന്റെ പേരില്‍ 5000 റിയാലിന് തുല്യമായ തുകയുള്ള ഇന്റര്‍നാഷണല്‍ ബാങ്ക് ഡെബിറ്റ് , ക്രെഡിറ്റ് കാര്‍ഡ് വേണമെന്നത് മാത്രമാണ് പുതിയ അപ്‌ഡേറ്റ്. നേരത്തെ കാര്‍ഡോ കാശോ ഉണ്ടായാല്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാശ് സ്വാകാര്യമല്ല.

അതുപോലെ തന്നെ ഇന്ത്യക്കാരുടെ ഓണ്‍ അറൈവല്‍ വിസകള്‍ 30 ദിവസത്തിന് ശേഷം പുതുക്കാനാവില്ല എന്ന തരത്തിലും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരം നടക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസവും പല ഇന്ത്യക്കാര്‍ക്കും ഓണ്‍ അറൈവല്‍ വിസകള്‍ പുതുക്കി ലഭിച്ചതായാണ് അറിയുന്നത്.

Related Articles

Back to top button
error: Content is protected !!