Breaking News

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. തൃശൂര്‍ പാവറട്ടി പൈങ്കണ്ണിയൂർ സ്വദേശി വി.പി ഷംസുദ്ധീൻ (61) ആണ് മരിച്ചത്.ദീര്‍‌ഘ കാലമായി രോഗ ശയ്യയിലായിരുന്നു.ഇന്ന്‌ 2022 മാര്‍‌ച്ച്‌ 14 സന്ധ്യയോടെയാണ്‌ അന്ത്യശ്വാസം വലിച്ചത്.

പൈങ്കണ്ണിയൂര്‍ പ്രവാസി മഹല്ല്‌ കൂട്ടായ്‌മയുടെ സാരഥികളില്‍ പ്രമുഖന്‍, ഉദയം പഠനവേദി ഖത്തര്‍ ഘടകം സീനിയര്‍, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) അബുഹമൂർ യൂണിറ്റിലെ കഴിഞ്ഞ പ്രവര്‍‌ത്തന വര്‍‌ഷത്തെ സെക്രട്ടറിയും പുതിയ പ്രവര്‍‌ത്തന വര്‍‌ഷത്തെ ജോയിന്റ് സെക്രട്ടറിയുമായി സേവനം ചെയ്‌ത സജീവ പ്രവര്‍‌ത്തകൻ‌,കുറച്ച്‌ കാലമായി ശാരീരികമായ പ്രയാസങ്ങളിലും ചികിത്സയിലും കഴിയുകയായിരുന്നു.

ദോഹ ഹമദ്‌ മെഡിക്കല്‍‌സിന്റെ ലോങ് ടേം കെയറില്‍. ഏകദേശം മൂന്നുമാസത്തെ ശുശ്രൂഷകള്‍‌ക്ക്‌ ശേഷം 2021 നവം‌ബര്‍ 25 നായിരുന്നു നാട്ടിലേക്ക്‌ പോയത്.
നാട്ടിലെത്തിയതിനു ശേഷം തൃശൂര്‍ ദയ ആശുപത്രിയിലെ വിദഗ്‌ദ ഡോക്‌ടര്‍‌മാരുടെ മേല്‍‌നോട്ടത്തില്‍ ചികിത്സയിലും പരിചരണത്തിലും കഴിയുകയായിരുന്നു.
ഖബറടക്കം നാളെരാവിലെ (15.03.22) 9 മണിക്ക്‌ പൈങ്കണ്ണിയൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ നടക്കും.

ഭാര്യ: ഫസീല.മക്കള്‍ സല്‍‌മാന്‍,അസ്‌‌മ സുബൈര്‍,തസ്‌‌നീം.