Archived Articles

ഖത്തറിലെ പഴം , പച്ചക്കറി, കടകളില്‍ 108 നിയമലംഘനങ്ങള്‍ കണ്ടെത്തി വാണിജ്യ, വ്യവസായ മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ. ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008-ലെ നിയമം (8) വിതരണക്കാര്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ഖത്തറിലുടനീളമുള്ള നിരവധി പച്ചക്കറി, പഴക്കടകളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വാണിജ്യ, വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ 108 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

299 കടകളിലാണ് പരിശോധന നടത്തിയത്. വില ബുള്ളറ്റിന്‍ സൂക്ഷിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാതിരിക്കുക, ഉല്‍പന്നങ്ങളുടെ വിവരങ്ങളുടെയും വിലയുടെയും അഭാവം മുതലായവയായിരുന്നു പ്രധാന ലംഘനങ്ങള്‍. നിര്‍ബന്ധിത വിലനിര്‍ണ്ണയവും ലാഭവും നിശ്ചയിക്കുന്നതിനുള്ള 1972-ലെ നിയമം നമ്പര്‍ (12), ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ നിയമം (8) എന്നിവയുടെ ലംഘനമാണ് കണ്ടെത്തിയത്.

Related Articles

Back to top button
error: Content is protected !!