Archived Articles

മോറെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

മോറെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷെരീഫ് മൗലക്കിരിയത്ത്, മലേഷ്യന്‍ പ്രധാനമന്ത്രി ഡാറ്റോ ഇസ്മായില്‍ സാബ്രി ബിന്‍ യാക്കൂബുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.


മലേഷ്യന്‍ ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള മോറെക്സ് ഗ്രൂപ്പിന്റെ ഉദ്ദേശ്യത്തെ കുറിച്ച് ഷെരീഫ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. നിക്ഷേപത്തിനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മലേഷ്യയിലേക്ക് ക്ഷണിച്ചു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ്, മലേഷ്യന്‍ ധനകാര്യ-സാമ്പത്തിക വകുപ്പുകളുടെ മുതിര്‍ന്ന മന്ത്രിയും അന്താരാഷ്ട്ര വ്യാപാര വ്യവസായ മന്ത്രിയുമായ ഡാറ്റോ സെരി മുഹമ്മദ് അലിയും മോറെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷെരീഫ് മൗലക്കിരിയത്തുമായുള്ള കൂടിക്കാഴ്ചയില്‍ ഇതേ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. പുതിയ ബിസിനസ് പ്ലാനിനെ അദ്ദേഹം അഭിനന്ദിക്കുകയും ഇക്കാര്യത്തില്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.