Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

മതസൗഹാര്‍ദ്ധത്തിന്റെ സന്ദേശം നല്‍കി ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഇഫ്താര്‍ സംഗമം

അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് മഹാമാരി മനുഷ്യ ബന്ധങ്ങള്‍ക്കിടയില്‍ വിടവുകള്‍ സൃഷ്ടിച്ചപ്പോള്‍ അത് നികത്താന്‍ രണ്ടു വര്‍ഷമെടുത്തു.പരസ്പരം സൗഹൃദങ്ങള്‍ പങ്കുവെച്ചു മതത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാതെ മനുഷ്യ ഹൃദയങ്ങള്‍ സംഗമിച്ചപ്പോള്‍ കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍, മതസൗഹാര്‍ദത്തിന്റെ സുന്ദര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു . ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പല തിരക്കുകള്‍ക്കിടയിലും ഇഫ്താറില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തി.

ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹാളില്‍  സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല അടക്കമുള്ള സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍, പ്രമുഖ പ്രവാസി ആക്ടിവിസ്റ്റ് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അടക്കമുള്ള ഖത്തറിലെ പൗരപ്രമുഖര്‍, മറ്റു ജില്ലകളിലെ ഭാരവാഹികള്‍, കോഴിക്കോട് ജില്ലയിലെ മണ്ഡലം കമ്മിറ്റി നേതാക്കന്മാര്‍, ഇന്‍കാസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കാളികളായി.
ജില്ലാ പ്രസിഡന്റ് അഷ്റഫ് വടകര, ജനറല്‍ സെക്രട്ടറി അബ്ബാസ് സി വി, ട്രഷറര്‍ ഹരീഷ് കുമാര്‍, വൈസ് പ്രസിഡണ്ട് ഷംസു അത്തോളി, സെക്രട്ടറിമാരായ ഷഫീക്ക് കുയിമ്പില്‍, മുഹമ്മദലി വാണിമേല്‍, ഗഫൂര്‍ ബാലുശ്ശേരി, അസീസ് പുറായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button