സൈപ്രോഹെപ്റ്റാഡിന്‍ ഹൈഡ്രോക്ലോറൈഡ്’ സിറപ്പിന്റെ ആറ് ബാച്ചുകള്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം തിരിച്ചുവിളിച്ചു

‘
ദോഹ: ‘സൈപ്രോഹെപ്റ്റാഡിന്‍ ഹൈഡ്രോക്ലോറൈഡ്’ സിറപ്പിന്റെ ആറ് ബാച്ചുകള്‍ തിരിച്ചുവിളിക്കുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
മരുന്നില്‍ അവശിഷ്ടങ്ങള്‍ കാണപ്പെട്ടതിനാലാണ് ഈ നടപടി. മരുന്ന് ക്രിസ്റ്റലുകളായി മാറുകയും കുപ്പിക്കുള്ളില്‍ കണികകള്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയും ചെയ്തതിനെത്തുടര്‍ന്നാണിത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പുറത്തുവിട്ട വിവരപ്രകാരം, അമേരിക്കയില്‍ നിര്‍മ്മാതാക്കള്‍ സ്വമേധയാ ഈ മരുന്ന് ബാച്ചുകള്‍ തിരിച്ചുവിളിച്ചിരുന്നു.
‘സൈപ്രോഹെപ്റ്റാഡിന്‍ ഹൈഡ്രോക്ലോറൈഡ് സിറപ്പ്’ (2 mg/ 5 mL, 473 mL കുപ്പി) ആണ് തിരിച്ചുവിളിക്കുന്ന ഉല്‍പ്പന്നം. CR2518, CR2601, CR2602, CR2603, CR2604, CR2605 എന്നീ ബാച്ചുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
