Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്നു മുതല്‍ ഏപ്രില്‍ 16 വരെ ഡി റിങ് റോഡ് അഞ്ച് മണിക്കൂര്‍ ഭാഗികമായി അടച്ചിടും

അമാനുല്ല വടക്കാങ്ങര

ദോഹ: ഇന്നു മുതല്‍ ഏപ്രില്‍ 16 വരെ ഡി റിങ് റോഡ് അഞ്ച് മണിക്കൂര്‍ ഭാഗികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) അറിയിച്ചു.
ഓള്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്ന് വടക്ക് റൗദത്ത് അല്‍ ഖൈല്‍ സ്ട്രീറ്റിന്റെ ഭാഗത്തേക്ക് പോകുന്ന റോഡാണ് ഏഴ് ദിവസം അര്‍ദ്ധരാത്രി അഞ്ച് മണിക്കൂര്‍ അടച്ചിടുക.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് രൂപകല്‍പ്പന ചെയ്ത അടച്ചുപൂട്ടല്‍ സമയത്ത്, വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ ഇതര പ്രാദേശിക റോഡുകളായ ഫ്രീജ് അല്‍ അലി, നുഐജ ഇന്റര്‍സെക്ഷനുകള്‍ ഉപയോഗിക്കാമെന്നും അശ്ഗാല്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button