Archived Articles

ലോക കപ്പ് സമയത്ത് അര്‍ജന്റീന ടീം ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ തമ്പടിക്കും

റഷാദ് മുബാറക്

ദോഹ. ഫിഫ 2022 ലോക കപ്പ് സമയത്ത് അര്‍ജന്റീന ടീമിന് തമ്പടിക്കുന്നതിനുള്ള കേന്ദ്രമായി ഖത്തര്‍ യൂണിവേര്‍സിറ്റിയെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തെരഞ്ഞെടുത്തു. 25000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ക്യാമ്പസില്‍ ലോകോത്തരമായ വിശാലമായ പരിശീലന കേന്ദ്രങ്ങളുണ്ട്.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കാമ്പസിനോട് ചേര്‍ന്ന് മെട്രോ സ്‌റ്റേഷനും മറ്റു സൗകര്യങ്ങളുമുണ്ട്. ഫൈനല്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്നും 20 മിനിറ്റ് ദുരമേയുള്ളൂ .

അര്‍ജന്റീന ടാഷണല്‍ ടീം പരിശീലകരും സാങ്കേതിക വിദഗ്ധരും ഖത്തര്‍ യൂണിവേര്‍സിറ്റി സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുകയും പൂര്‍ണസംതൃപ്തി അറിയിക്കുകയും ചെയ്തതായാണ് അറിയുന്നത്.