Archived Articles

കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി ഖത്തര്‍ ചാപ്റ്ററിന് പുതിയ നേതൃത്വം

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി ഖത്തര്‍ ചാപ്റ്ററിന് പുതിയ നേതൃത്വം നിലവില്‍ വന്നു. ഗ്ലോബല്‍ ചെയര്‍മാന്‍ ഷിഹാബുദീന്‍ എസ് പി എച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ച ഖത്തര്‍ ജനറല്‍ ബോഡി മറ്റിംഗിങ്ങാണ് പുതിയ കമ്മിറ്റിയെ ഐക്യകണ്‌ഠ്യേന തിരഞ്ഞെടുത്തത്.
ഫൈസല്‍ മൂസ്സ (ചാപ്റ്റര്‍ ചെയര്‍മാന്‍ ) , ഷാജി പീവീസ്, റാഷിദ് സമസ്യ (രക്ഷാധികാരികള്‍ ) , മന്‍സൂര്‍ അലി ( പ്രസിഡന്റ്) , അനില്‍ കുമാര്‍ പൂക്കാട് ( ജനറല്‍ സിക്രട്ടറി) , അഹമ്മദ് മൂടാടി (ട്രഷറര്‍ ),
സാജിദ് ബക്കര്‍ (വൈസ് പ്രസിഡന്റ്) , ഷബീജ് ആര്‍ എം എസ് (സിക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. കെ കെ വി മുഹമ്മദ് അലി, ശകീര്‍ ഹുസൈന്‍ ഹല എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്

ചാരിറ്റി വിംഗ് കന്‍വീനറായി മുസ്തഫ എം വിയേയും കോ ഓര്‍ഡിനേറ്ററായി ശഹജര്‍ അലിയേയും തെരഞ്ഞെടുത്തു. സുജിത് ശ്രീധരനാണ് കള്‍ച്ചറല്‍ വിംഗ് കന്‍വീനര്‍ . നിസാര്‍ കീഴരിയൂര്‍
കോ ഓര്‍ഡിനേറ്റര്‍റായിരിക്കും. സ്പോര്‍ ട്‌സ് വിംഗ് കന്‍വീനര്‍ ശരത് സി നായര്‍, കോ ഓര്‍ഡിനേറ്റര്‍ ഹകീം നൊരവന, മെംബേര്‍സ് വെല്‍ഫെയര്‍ ഷഫീഖ് പി എ എന്നിവര്‍ കൈകാര്യം ചെയ്യും.

ജാസിര്‍ അമീന്‍ , സിറാജ് സിറു, രഞ്ജിത്ത് നായര്‍, ജുനൈദ് അമ്പട്ടേരി, സുനില്‍ മൂടാടി, അബ്ദുല്‍ ഗഫൂര്‍, മന്‍സൂര്‍ പി കെ, ജബ്ബാര്‍ നന്തി, ആഷിഖ് പയ്യോളി, എ കെ മുഹമ്മദ് , നൗഫല്‍ ജമാല്‍,
സുനൈദ് സി മുഹമ്മദ്, റഷീദ് കൂരോളി, പ്രജി തനയന്‍ എന്നിവര്‍ നിര്‍വാഹക സമിതി അംഗങ്ങളാണ് . മൂന്ന് പേരെ പിന്നീട് പ്രവര്‍ത്തനം വിലയിരുത്തി ജനറല്‍ ഗ്രൂപ്പില്‍ നിന്നും ഭാരവാഹികള്‍ തിരഞ്ഞെടുക്കുന്നതാണ്.

ജനറല്‍ ബോഡിക്ക് ശേഷം ചേര്‍ന്ന പ്രഥമ എക്‌സികുടീവ് യോഗം ഒരു വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി.

‘നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം’ എന്ന മുദ്രാവാക്യത്തിലൂടെ കക്ഷി രാഷ്ട്രീയ മത ഭേദമന്യേ കൊയിലാണ്ടി താലൂക് നിവാസികളെ ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യുണിറ്റി കഴിഞ്ഞ പത്തു വര്‍ഷമായി ഓണ്‍ ലൈനിലും ഓഫ് ലൈനിലുമായി പ്രവര്‍ത്തിച്ചു വരുന്നു. ഖത്തറില്‍ വെച്ചു രൂപീകരിക്കപ്പെട്ട സംഘടനയാണ്. ജീവകാരുണ്യ മേഖലയില്‍ സ്തുതര്‍ഹ്യമായ സേവനങ്ങളാണ് ചെയ്തു വരുന്നത്.

പതിനൊന്നോളം ചാപ്റ്ററുകളിലായി ഒരു ലക്ഷത്തി അന്‍പതിനായിരം അംഗങ്ങള്‍ ഉള്ള കൂട്ടായ്മയാണ് കൊയിലാണ്ടിക്കൂട്ടം

Related Articles

Back to top button
error: Content is protected !!