Archived Articles

മന്ദലാംകുന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇഫ്താര്‍ സംഗമം ഐ.സി.സി പ്രസിഡന്റ് പി.എന്‍.ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ: തൃശൂര്‍ ജില്ലയിലെ മന്ദലാംകുന്ന് നിവാസികളുടെ പ്രവാസി സംഘടനയായ മന്ദലാംകുന്ന് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഖത്തര്‍ ഇഫ്താര്‍ സംഗമം ഐ.സി.സി പ്രസിഡന്റ് പി.എന്‍.ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു.

എ.എം.ബാദുഷ അധ്യക്ഷത വഹിച്ചു. ആദില്‍ റഷീദ്,മുസ്താഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി എം.സി.അര്‍ഷാദ് സ്വാഗതവും ട്രഷറര്‍ താഹ ജമാല്‍ നന്ദിയും പറഞ്ഞു.