Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പെരുന്നാള്‍ അവധിക്കാലത്ത് ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ച് പി. എച്.സി.സി.

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ മെയ് 1 മുതല്‍ മെയ് 9 വരെയുള്ള പെരുന്നാള്‍ അവധിക്കാലത്ത് ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയം പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചു.

അല്‍ വക്ര, എയര്‍പോര്‍ട്ട്, അല്‍ തുമാമ, ഒമര്‍ ബിന്‍ ഖതാബ്, വെസ്റ്റ് ബേ, ലീബൈബ്, ഉമ്മുസ്ലാല്‍, ഗരാഫത്ത് അല്‍ റയാന്‍, മദീനത്ത് ഖലീഫ, അബൂബക്കര്‍ അല്‍ സിദ്ദിഖ്, അല്‍ റയ്യാന്‍ മെസൈമീര്‍, മുഐതര്‍ എന്നിവയുള്‍പ്പെടെ ദോഹയിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലെ ഫാമിലി മെഡിസിന്‍ സേവനങ്ങളും അനുബന്ധ സേവനങ്ങളും രാവിലെ 7 മുതല്‍ രാത്രി 11 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും. ഈ ഹെല്‍ത്ത് സെന്ററുകളിലെ ഡെന്റല്‍ സേവനങ്ങള്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെ ലഭ്യമാകും.

അല്‍ ഖോര്‍, അല്‍ റുവൈസ്, അല്‍ ഷഹാനിയ എന്നിവയുള്‍പ്പെടെ ദോഹയ്ക്ക് പുറത്തുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ രാവിലെ 7 മുതല്‍ രാത്രി 11 വരെ തുറന്നിരിക്കും. ഡെന്റല്‍ സേവനങ്ങള്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെ ലഭ്യമാകും.

അതേസമയം, അല്‍ ജുമൈലിയ ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂറും ഓണ്‍-കോള്‍ സേവനവും റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കോവിഡ്-19 നിയുക്ത ആരോഗ്യ കേന്ദ്രമായിരിക്കും.

അല്‍ വജ്ബ, അല്‍ വാബ്, ഖത്തര്‍ യൂണിവേഴ്സിറ്റി ഹെല്‍ത്ത് സെന്ററുകളിലെ കോവിഡ്-19 വാക്സിനേഷന്‍ ക്ലിനിക്കുകള്‍ മാത്രമേ ഈദ് അല്‍ ഫിത്വര്‍ അവധിക്കാലത്ത് പ്രവര്‍ത്തിക്കുകയുള്ളൂ.

ഉമ്മു ഗുവൈലിന, സൗത്ത് അല്‍ വക്ര, അല്‍ ദായെന്‍, ലെഗൈ്വരിയ, അല്‍ കഅബാന്‍, അബു നഖ്ല, അല്‍ കരാന എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചിടും.

ലീബൈബ്, അല്‍ തുമാമ, മുഅത്തിയര്‍ ഹെല്‍ത്ത് സെന്ററുകളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 10 വരെയും നല്‍കിയിട്ടുള്ള അപ്പോയിന്റ്മെന്റുകള്‍ അനുസരിച്ച് പ്രത്യേക ക്ലിനിക്കുകള്‍ ലഭ്യമാകും.

ഒഫ്താല്‍മോളജി ക്ലിനിക്കുകള്‍ ലീബൈബ്, അല്‍ തുമാമ, മുഅത്തിയര്‍ ഹെല്‍ത്ത് സെന്ററുകളിലും ഡെര്‍മറ്റോളജി, ഇഎന്‍ടി ക്ലിനിക്കുകള്‍ ലീബൈബ്, അല്‍ തുമാമ ഹെല്‍ത്ത് സെന്ററുകളിലും ദിവസവും പ്രവര്‍ത്തിക്കും.

എയര്‍പോര്‍ട്ട് ഹെല്‍ത്ത് സെന്ററില്‍ മെയ് 2 തിങ്കളാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയും അല്‍ റയ്യാനില്‍ മെയ് 3 ചൊവ്വാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും മെയ് 5 വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ 2 മണി വരെ വെസ്റ്റ് ബേയിലും വിവാഹപൂര്‍വ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.

അല്‍ ഷഹാനിയ, അബൂബക്കര്‍ അല്‍ സിദ്ദിഖ്, മുഐതര്‍, അല്‍ റുവൈസ്, അല്‍ കഅബാന്‍, ഉമ്മുസ്ലാല്‍, ഗരാഫത്ത് അല്‍ റയ്യാന്‍, റൗദത്ത് അല്‍ ഖൈല്‍ എന്നീ ഹെല്‍ത്ത് സെന്ററുകളാണ് ദിവസവും 24 മണിക്കൂറും അടിയന്തര കേസുകള്‍ സ്വീകരിക്കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍.

കമ്മ്യൂണിറ്റി കോള്‍ സെന്റര്‍ (16000) മുഴുവന്‍ സമയവും അടിയന്തര കോള്‍ കണ്‍സള്‍ട്ടേഷനുകള്‍ നല്‍കും. കോവിഡ്-19 വാക്സിന്‍ അപ്പോയിന്റ്മെന്റുകള്‍ക്കായുള്ള ഹോട്ട്ലൈന്‍ 4027 7077 രാവിലെ 7 മുതല്‍ രാത്രി 11 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും.

അല്‍ വക്ര, അല്‍ തുമാമ, അബുബക്കര്‍, അല്‍ വാബ്, അല്‍ റയ്യാന്‍, അല്‍ വജ്ബ, ഗരാഫത്ത് അല്‍ റയാന്‍, ലീബിയാബ്, അല്‍ ഖോര്‍
എന്നിവിടങ്ങളില്‍ വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയുള്ള സായാഹ്ന ഷിഫ്റ്റില്‍ ആഴ്ചയില്‍ 7 ദിവസവും കോവിഡ്-19 ഡ്രൈവ്-ത്രൂ സേവനങ്ങള്‍ ലഭ്യമാകും. മെഡിക്കേഷന്‍ ഹോം ഡെലിവറി സേവനം മെയ് 1 ഞായറാഴ്ച മുതല്‍ മെയ് 3 ചൊവ്വാഴ്ച വരെ ഓഫായിരിക്കും. മെയ് 4 ബുധനാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കും.

Related Articles

Back to top button