Breaking News

ഐ.സി.ബി.എഫ് പ്രസിഡണ്ട് സിയാദ് ഉസ് മാന്‍ രാജിവെച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ ജീവകാരുണ്യ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് സിയാദ് ഉസ് മാന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് സിയാദ് ഉസ് മാന്‍ ഇന്‍ര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.

ഏപ്രില്‍ 30 ന് സ്ഥാനമൊഴിയുമെങ്കിലും ഐ,സി,ബി.എഫിന് സാധ്യമാകുന്ന എല്ലാ സഹായവും പിന്തുണയും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 16 മാസം കൊണ്ട് ഐ,സി,ബി.എഫിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വളര്‍ച്ച കൈവരിച്ച കമ്മറ്റിക്ക് നേതൃത്വം നല്‍കിയാണ് സിയാദ് ഉസ്മാന്‍ ഐ,സി,ബി.എഫ് പ്രസിഡണ്ട് പദമൊഴിയുന്നത്. സിയാദ് ഉസ്മാന്‍ പ്രസിഡണ്ടായ കാലത്താണ് ഐ,സി,ബി.എഫില്‍ ഏറ്റവും കൂടുതല്‍ പേര്‍ അംഗങ്ങളായി ചേര്‍ന്നത്.

ഐ,സി,ബി.എഫ് ഭരണ ഘടനയുടെ 36ാം അനുച്ഛേദമനുസരിച്ച്് രാജി സ്വീകരിച്ച ഐ,സി,ബി.എഫ് രക്ഷാധികാരി വൈസ് പ്രസിഡണ്ട് വിനോദ് നായരോട് ഈ മാനേജിംഗ് കമ്മറ്റിയുടെ കാലാവധിയില്‍ ആക്ടിംഗ് പ്രസിഡണ്ടായി സ്ഥാനമേല്‍ക്കാന്‍ നിര്‍ദേശം നല്‍കി . 2022 ഡിസംബര്‍ 31 വരെയാണ് നിലവിലെ കമ്മറ്റിയുടെ കാലാവധി.

ഈ സാഹചര്യത്തില്‍ ഐ.സി.ബി. എഫ്. കൗണ്‍സിലിന്റെ അടിയന്തിര യോഗം ഏപ്രില്‍ 30 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സൂം പ്‌ളാറ്റ് ഫോമില്‍ ചേരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!