Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

പെരുന്നാള്‍ നിലാവ് ഏറ്റു വാങ്ങി മലയാളി പ്രമുഖര്‍

ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് ഏറ്റു വാങ്ങി മലയാളി പ്രമുഖര്‍. ഖത്തറിലെ മലയാളി സമൂഹത്തിന്റെ ആശംസകളും ചിന്തകളും പങ്കുവെക്കുന്ന പ്രസിദ്ധീകരണത്തിന് വമ്പിച്ച സ്വീകാര്യതയാണ് ഖത്തറിനകത്തും പുറത്തും ലഭിക്കുന്നത്. പെരുന്നാള്‍ നിലാവിന്റെ കേരളത്തിലെ പ്രകാശനം ഇന്ന് നടന്നു. കൂടാതെ ആയിരക്കണക്കിനാളുകളാണ് പെരുന്നാള്‍ നിലാവ് ഓണ്‍ ലൈനില്‍ വായിക്കുന്നത്.

അല്‍സമാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് വട്ടത്തറ, നാഷണല്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ മുഹമ്മദ് മുസ്തഫ, ഓപറേഷന്‍സ് മാനേജര്‍ സെയ്ത്, ഈസ്റ്റേണ്‍ എക്‌സ്‌ചേഞ്ച് ഓപറേഷന്‍സ് മാനേജര്‍ ഋഷി സൗറബ്, ഗ്രന്ഥകാരന്‍ മുഹമ്മദ് ഹുസൈന്‍ വാണിമേല്‍, ബീകോണ്‍ സി.ഇ.ഒ. നംറാസ് പാണക്കാട് നാസര്‍, അജ്മല്‍ തുടങ്ങി നിരവധി പേരാണ് മീഡിയ പ്ളസ് പ്രതിനധികളില്‍ നിന്നും പുസ്തകം നേരിട്ട് സ്വീകരിച്ചത്.

പുസ്തകത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഓണ്‍ലൈനില്‍ വായിക്കുവാന്‍ https://internationalmalayaly.com/perunnal-nilavu-eid-ul-fitr-2022/

Related Articles

Back to top button