Archived Articles

റമദാനിലെ സല്‍കര്‍മങ്ങള്‍ തുടരുക

അമാനുല്ല വടക്കാങ്ങര

ദോഹ. റമദാനില്‍ ശീലിച്ച സല്‍കര്‍മങ്ങള്‍ തുടരണമെന്നും സ്വന്തത്തിനും സഹജീവികള്‍ക്കും ഉപകാരമുള്ളവരാകുവാന്‍ ശ്രദ്ധിക്കണമെന്നും റമദാനിന് ശേഷമുള്ള ആദ്യ ജുമുഅ ഖുതുബ നിര്‍വഹിച്ച ഖതീബുമാര്‍ ആവശ്യപ്പെട്ടു. റമദാനില്‍ പാലിച്ച സൂക്ഷ്മതയും ശീലങ്ങളും തുടര്‍ജീവിതത്തിലും പിന്തുടരുന്നവരാണ് ജീവിത വിജയം കൈവരിക്കുകയെന്ന് ഖത്തീബുമാര്‍ ഓര്‍മിപ്പിച്ചു.