Archived Articles

ഖത്തര്‍ ഇന്‍കാസ് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ.സി.വര്‍ഗീസ് മെമ്മോറിയല്‍ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക നായകനും ഇ്ന്‍കാസ് സ്ഥാപക നേതാവുമായിരുന്ന കെസി വര്‍ഗ്ഗീസിന്റെ അനുസ്മരണാര്‍ത്ഥം ഖത്തര്‍ ഇന്‍കാസ് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ.സി.വര്‍ഗീസ് മെമ്മോറിയല്‍ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി . വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ നടന്ന ക്യാമ്പില്‍ 150ല്‍ അധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു രക്തദാനത്തില്‍ പങ്കെടുത്തു.

കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അജിത് എബ്രഹാം ,ജനറല്‍ സെക്രട്ടറി ലിയോ തോമസ് ,ജോബി തോമസ് ,നെവിന്‍ കുര്യന്‍ ,സോണി ,അബി ,ജോമോന്‍ ,ആന്റോ , ഷാജഹാന്‍ ,നവാസ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും ജില്ലാ കമ്മിറ്റി നേതാക്കളും ക്യാമ്പിന് ആവശ്യമായ പിന്തുണ നല്‍കുകയും ക്യാമ്പ് സന്ദര്‍ശിക്കുകയും ചെയ്തു.