Breaking News

ദോഹ മെട്രോയുടെ മൂന്നാം വാര്‍ഷികം പ്രമാണിച്ച് ഒരു വര്‍ഷത്തെ സൗജന്യ യാത്ര സമ്മാന പദ്ധതിയുമായി ഖത്തര്‍ റെയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പൊതുഗതാഗത രംഗത്ത് വിപ്‌ളവകരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി സേവനത്തിന്റെ നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന ദോഹ മെട്രോ പൊതുജനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ യാത്രയ്ക്ക് അവസരം നല്‍കുന്ന സമ്മാന പദ്ധതി പ്രഖ്യാപിച്ചു. ദോഹ മെട്രോയുടെ മൂന്നാം വാര്‍ഷികം പ്രമാണിച്ചാണ് ഈ പദ്ധതിയെന്ന ഖത്തര്‍ റെയില്‍ വിശദീകരിച്ചു. ദോഹ മെട്രോയുടെ
ഗോള്‍ഡ് ക്ലബ് ട്രാവല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഐഫോണ്‍ 13 നേടാനുള്ള അവസരവുമുണ്ടെന്ന് ഖത്തര്‍ റെയിലിന്റെ ദോഹ മെട്രോ & ലുസൈല്‍ ട്രാം ട്വിറ്റര്‍ പേജ് വ്യക്തമാക്കുന്നു.

ദോഹ മെട്രോയില്‍ ഒരു വര്‍ഷത്തെ സൗജന്യ യാത്ര നേടുന്നതിന്, താല്‍പ്പര്യമുള്ളവര്‍ മെയ് 17 നും ജൂണ്‍ 17 നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതോടെ അവര്‍ സ്വയമേവ നറുക്കെടുപ്പില്‍ പ്രവേശിക്കും. സ്റ്റാന്‍ഡേര്‍ഡ് ട്രാവല്‍ കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് വാര്‍ഷിക പാസുകള്‍ ലഭ്യമാകും.

അതുപോലെ തന്നെ ദോഹ മെട്രോയുടെ മൂന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായ ഗോള്‍ഡ് ക്ലബ് രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്കുള്ള മല്‍സരം ഭാഗ്യ നറുക്കെടുപ്പോടെ തുടരും. ദോഹ മെട്രോ ആപ്പ് ഡൗണ്‍ലോഡ് ചെയ്താണ് ഗോള്‍ഡ് ക്ലബില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

മെയ് 17 നും ജൂണ്‍ 17 നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത ഗോള്‍ഡ് ക്ലബ്ബ് ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവരെയാണ് ഈ മല്‍സരത്തിന് പരിഗണിക്കുക.

രണ്ട് നറുക്കെടുപ്പുകള്‍ക്കുമുള്ള നിബന്ധനകളും വ്യവസ്ഥകളും ഇപ്രകാരമാണ്:

വിജയികളെ ക്രമരഹിതമായി തിരഞ്ഞെടുക്കും.
ഒരു വിജയിക്ക് ഒരു സമ്മാനം
സ്വയമേവ പ്രവേശിക്കാന്‍ യോഗ്യത നേടുന്നതിന്, ഒരാള്‍ നിര്‍ദ്ദിഷ്ട തീയതികള്‍ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്ത ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യണം.
ഖത്തറില്‍ സാധുവായ ഐഡിയുള്ള താമസക്കാര്‍രെ മാത്രമേ മല്‍സരത്തിന് പരിഗണിക്കുയുള്ളൂ