Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

സംസ്‌കൃതി ആദ്രനിലാവ് സീസണ്‍ 5 കൈരളി ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ സംസ്‌കൃതി കഴിഞ്ഞ നാല് വര്‍ഷമായി നടത്തിവരുന്ന ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ മലയാളം കവിതാലാപന മത്സരമായ ‘ആര്‍ദ്രനിലാവ്’ ഈ വര്‍ഷം കൈരളി ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും. ‘ആര്‍ദ്രനിലാവ് 2022 – സീസണ്‍ 5’ എന്ന പേരില്‍ ആഗസ്‌റ് മാസത്തിലോ സെപ്തംബര്‍ മാസത്തിലോ ആയിരിക്കും പരിപാടി സംപ്രേക്ഷണം ചെയ്യുക. നാലുഘട്ടങ്ങളിലായിരിക്കും മത്സരം നടക്കുക. കേരളത്തിലെ അറിയപ്പെടുന്ന കവികള്‍ മത്സരത്തിലെ വിധികര്‍ത്താക്കളായെത്തും.

ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഖത്തറിലെ താമസക്കാരായ പതിമൂന്നു വയസ്സ് മുതല്‍ പ്രായമുള്ള മലയാളികള്‍ രണ്ടു മിനിറ്റില്‍ കുറയാത്ത ദൈര്‍ഘ്യമുള്ള കവിത ആലപിക്കുന്ന വീഡിയോ [email protected] എന്ന വിലാസത്തിലേക്ക് മെയ് 31 നു മുമ്പായി അയക്കാം. ‘ആര്‍ദ്രനിലാവ് 2022’ എന്ന് തെളിഞ്ഞു കാണത്തക്ക വിധം (വെള്ളകടലാസില്‍ പ്രിന്റ് ചെയ്തോ എഴുതിയോ) ആകണം വീഡിയോ ചിത്രീകരിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്കും നിയമാവലികള്‍ക്കും 6615 0685 എന്ന നമ്പറില്‍ വിളിച്ചോ 30106210 എന്ന നമ്പറില്‍ വാട്‌സാപ്പ് വഴിയോ ബന്ധപ്പെടാം.

Related Articles

Back to top button