Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പ്രവാചകനെതിരായ പരാമര്‍ശം അപലപനീയം: ഖത്തര്‍ സംസ്‌കൃതി

അമാനുല്ല വടക്കാങ്ങര

ദോഹ:പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശം അപലപനീയമാണെന്ന് ഖത്തര്‍ സംസ്‌കൃതി പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന കാഴ്ചപ്പാടാണ് ഇന്ത്യ എക്കാലവും ഉയര്‍ത്തിപ്പിടിച്ചത്. അതിനു വിരുദ്ധമായ പ്രസ്താവനയാണ് ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇത് അങ്ങേയറ്റം അപലപനീയമാണ്.

രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ആളുകള്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കുന്ന പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുന്ന നടപടിയാണ്. ഇത്തരം നടപടികളില്‍ നിന്നും ബിജെപി നേതാക്കള്‍ പിന്തിരിയണമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും സംസ്‌കൃതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button