Breaking News

തലബാത്ത് സര്‍വീസസിന്റെ ഉമ്മുസലാല്‍ മുഹമ്മദ് ശാഖയും കമ്പനിയുടെ ഡെലിവറി ആപ്ലിക്കേഷനും ഒരു മാസത്തേക്ക് അടച്ചുപൂട്ടാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവ്

അമാനുല്ല വടക്കാങ്ങര

ദോഹ:  തലബാത്ത് സര്‍വീസസിന്റെ ഉമ്മുസലാല്‍ മുഹമ്മദ് ശാഖയും കമ്പനിയുടെ ഡെലിവറി ആപ്ലിക്കേഷനും ഒരു മാസത്തേക്ക് അടച്ചുപൂട്ടാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവ് .പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കുമുള്ള നിര്‍ബന്ധിത ബുള്ളറ്റിന്‍ വിലകള്‍ പാലിക്കാത്തതും വിലവര്‍ദ്ധന സംബന്ധിച്ച തത്വങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്തതാണ് കാരണം .
ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ 8-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 10-ഉം പച്ചക്കറികളുടെയും പഴങ്ങളുടെയും വില നിശ്ചയിക്കുന്നതിനുള്ള നിയന്ത്രണം സംബന്ധിച്ച 2011-ലെ മന്ത്രിതല പ്രമേയത്തിന്റെ നമ്പര്‍ 4-ലെ നിയമവും കമ്പനി ലംഘിച്ചതായി മന്ത്രാലയം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!