Archived Articles

പ്രവാസി ക്ഷേമ പദ്ധതി – റിസോഴ്‌സ് പേഴ്‌സണ്‍ വര്‍ക്ക്‌ഷോപ്പ്

അമാനുല്ല വടക്കാങ്ങര

ദോഹ: ‘പ്രവാസി ക്ഷേമ പദ്ധതികള്‍ -അറിയാം ‘എന്ന തലക്കെട്ടില്‍ നോര്‍ക്ക , കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോര്‍ഡ് എന്നിവയുടെ വിവിധ പദ്ധതികള്‍, ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്തുക , അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക , പദ്ധതികള്‍ ആകര്‍ ഷണീയമാക്കുന്നതിനും കാര്യക്ഷമായി നടപ്പിലാക്കുന്നതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി റിസോഴ്‌സ് പേഴ്‌സണ്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.

സാധാരണക്കാരായ പ്രവാസികള്‍ക്ക് ക്ഷേമ, പെന്‍ഷന്‍ പദ്ധതികള്‍ വിശദമായി പരിചയപ്പെടുത്താനും അതില്‍ അംഗത്വം എടുക്കുന്നതിന് അവരെ സഹായിക്കാനും ഖത്തറിലെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം റിസോഴ്‌സ് പേഴ്‌സണുകള്‍ക്കാണ് പരിശീലനം നല്‍കിയത്.
കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി മുനീഷ് വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തു. കള്‍ച്ചറല്‍ ഫോറം നോര്‍ക്ക – പ്രവാസി ക്ഷേമ ബോര്‍ഡ് പദ്ധതികളുടെ ചുമതലയുള്ള ഉവൈസ് എറണാകുളം വര്‍ക്ക് ഷോപ്പിന് നേതൃത്വം നല്‍കി. ക്യാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ എടവനക്കാട് പരിപാടികള്‍ വിശദീകരിച്ചു. കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ അദ്ധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് കമ്മറ്റിയംഗം രാധാകൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി സിദ്ദീഖ് വേങ്ങര സമാപന പ്രസംഗവും നടത്തി.

Related Articles

Back to top button
error: Content is protected !!