IM Special

രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസില്‍ കയറി എസ്.എഫ്.ഐ നടത്തിയ അക്രമത്തെ ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അപലപിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസില്‍ കയറി എസ്.എഫ്.ഐ നടത്തിയ അക്രമത്തെ ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അപലപിച്ചു. മറ്റെല്ലാ തരത്തിലുള്ള രാഷ്ട്രീയ സമരസപ്പെടലുകളെന്ന പോലെ രാഹുല്‍ ഗാന്ധിയെ ആക്രമിക്കുന്ന കാര്യത്തിലും സി പി എമ്മും ബി ജെ പിയും ഓരേ തൂവല്‍പക്ഷികളാണെന്ന വസ്തുത വെളിവാക്കപ്പെട്ടിരിക്കയാണെന്ന് ഇന്‍കാസ് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു

സി പി എമ്മിന്റെ കേന്ദ്ര കമ്മറ്റി ഓഫീസായ എ, കെ, ജി ഭവനില്‍ കയറി യെച്ചൂരിയെ സംഘപരിവാര ശക്തികള്‍ ആക്രമിച്ചപ്പോള്‍ ആദ്യം അവിടം സന്ദര്‍ശിച്ച് പ്രതിഷേധം അറിയിച്ച നേതാവായിരുന്നു രാഹുല്‍ ഗാന്ധി.
അദ്ദേഹത്തിന്റെ വയനാട്ടിലെ ഓഫീസ് അടിച്ചു തകര്‍ക്കുക വഴി എന്ത് സന്ദേശമാണ് സി പി എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐ നല്‍കുന്നതെന്ന് സി പി എം വിശദീകരിക്കണമെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു