സൗമ്യ മാത്യുവിന് മികച്ച ശാസ്ത്ര അധ്യാപികയ്ക്കുള്ള ശിക്ഷ ടൈംസ് ഗ്ലോബല്‍ എഡ്യൂക്കേറ്റര്‍ അവാര്‍ഡ്

ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിലെ ഫിസിക്സ് അധ്യാപികയും സീനിയര്‍ ആക്ടിവിറ്റി കോര്‍ഡിനേറ്ററുമായ സൗമ്യ മാത്യുവിന് 2026 ലെ മികച്ച ശാസ്ത്ര അധ്യാപികയ്ക്കുള്ള ശിക്ഷ ടൈംസ് ഗ്ലോബല്‍ എഡ്യൂക്കേറ്റര്‍ അവാര്‍ഡ് 2026 ലഭിച്ചു. ശാസ്ത്ര വിദ്യാഭ്യാസം, നൂതനമായ അധ്യാപന രീതികള്‍, വിദ്യാര്‍ത്ഥി വികസനത്തോടുള്ള പ്രതിബദ്ധത, അര്‍ത്ഥവത്തായതും ആകര്‍ഷകവുമായ പഠനാനുഭവങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്.
ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിലെ സ്കൂള്‍ മാനേജ്മെന്റും ജീവനക്കാരും ഈ അഭിമാനകരമായ അംഗീകാരം ലഭിച്ചതില്‍ സൗമ്യ മാത്യുവിനെ അഭിനന്ദിച്ചു
