Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഒ ഐ സി സി-ഇന്‍കാസ് ഖത്തര്‍ വയനാട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം

അമാനുല്ല വടക്കാങ്ങര

ദോഹ: വലിയ പെരുനാളിനോടു അനുബന്ധിച്ച് ഒ ഐ സി സി-ഇന്‍കാസ് ഖത്തര്‍ വയനാട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം നടത്തി. കുടുംബാഗങ്ങളും കുട്ടികളും ഉള്‍പെടെയുള്ളവരുടെ വിവിധ കലാ മത്സരങ്ങള്‍ നടന്നു.

ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കുടുംബ സംഗമത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ ഒ ഐ സി സി-ഇന്‍കാസ് വയനാട് ജില്ലാ പ്രസിഡണ്ട് ആല്‍ബര്‍ട്ട് ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉത്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ നിര്‍വ്വഹിച്ചു .


ജൂട്ടാസ് പോള്‍ മുഖൃ പ്രഭാഷണം നടത്തി.
ജോണ്‍ഗില്‍ബര്‍ട്ട്, നാസ്സര്‍ വടക്കേക്കാട്, ജോര്‍ജ്ജ് അഗസ്റ്റിന്‍, ബിജു മുഹമ്മദ്, ഷംസുദ്ദിന്‍ ഇസ്മയില്‍,നിഹാസ് കൊടിയേരി, ജോര്‍ജ്ജ് കുരുവിള സിബിന്‍ സണ്ണി, വില്‍സണ്‍ ജോസ്, ലിജോ ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ജില്ലാകമ്മിറ്റി സമ്മാനം വിതരണം ചെയ്തു. സിമ്ര സിഹാസ് ബാബു അവതാരകയായിരുന്നു.

ജില്ലാ സെക്രട്ടറി ടിജൊ കുര്യന്‍ സ്വാഗതവും ജില്ലാകമ്മിറ്റി ട്രഷറര്‍ നൗഫല്‍ പി പി നന്ദിയും പറഞ്ഞു.

Related Articles

Back to top button