Breaking News

കോവിഡ് പ്രതിസന്ധി, അത്യാവശ്യമല്ലാത്ത ക്ലിനിക് അപ്പോയന്റ്മെന്റുകളൊക്കെ ഓണ്‍ലൈനിലേക്ക് മാറ്റി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അത്യാവശ്യമല്ലാത്ത ക്ളിനിക് അപ്പോയന്റ്മെന്റുകളൊക്കെ ഓണ്‍ലൈനിലേക്ക് മാറ്റി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍. മാറ്റം ഇന്ന് മുതല്‍ തന്നെ പ്രാബല്ല്യത്തില്‍ വന്നു.

എന്നാല്‍ അത്യാവശ്യമുള്ള കേസുകളില്‍ നേരിട്ടുള്ള പരിശോധനയുണ്ടാകും. രോഗികളുടെ എണ്ണം കണിശമായി നിയന്ത്രിക്കും. കോവിഡ് പ്രോട്ടോക്കോളുകളും നിര്‍ബന്ധമാണ്.

റൗദതുല്‍ അല്‍ ഖൈല്‍, ഉമ്മുസലാല്‍ ഹെല്‍ത്ത് സെന്ററുകളെ കോവിഡ് ടെസ്റ്റുകള്‍ക്ക് മാത്രമാക്കിയതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു