Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മെക്കനൈസില്‍ ക്വാറന്റൈനെടുക്കുന്നവര്‍ക്ക് 235 റിയാലിന്റെ ഫോണും 700 റിയാലിന്റെ ഇന്‍ഷ്യൂറന്‍സും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഗാര്‍ഹിക തൊഴിലാളികള്‍ക്കും കമ്പനി ജീവനക്കാര്‍ക്കുമുള്ള മെക്കനൈസിലെ 14 ദിവസ ക്വാറന്റൈന്‍ പാക്കേജില്‍ എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍, താമസം ഭക്ഷണം എന്നിവക്ക് പുറമേ 235 റിയാലിന്റെ ടെലഫോണും 700 റിയാലിന്റെ ഇന്‍ഷ്യൂറന്‍സും ഉള്‍പ്പെടും.

700 റിയാലിന്റെ ഇന്‍ഷ്യൂറന്‍സ് തുക മൂന്ന് മാസത്തിന് ശേഷം തിരിച്ചുകിട്ടുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയാറുണ്ടെങ്കിലും 235 റിയാലിന്റെ മൊബൈല്‍ ഫോണിനെക്കുറിച്ച് പലരും പറയാറില്ല. അതുകൊണ്ട് തന്നെ നിരവധി പേര്‍ക്ക് ഈ ഫോണ്‍ ലഭിക്കാറില്ല.

ദോഹയില്‍ വന്നിറങ്ങുമ്പോഴാണ് ഈ ഫോണ്‍ ലഭിക്കേണ്ടത്. ലഭിക്കാത്തവര്‍ക്ക് ഡിസ്‌കവര്‍ ഖത്തറില്‍ നിന്നും 235 റിയാല്‍ റീഫണ്ട് അവകാശപ്പെടാമെന്ന് ട്രാവല്‍ വൃത്തങ്ങള്‍ പറഞ്ഞു.

Related Articles

Back to top button