Breaking News
ഖത്തറില്‍ കോവിഡ് രോഗികള്‍ 9000 കടന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇന്ന് 446 കോവിഡ് രോഗികള്‍. ഒരു മരണവും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9584 പരിശോധനകളില്‍ 38 യാത്രക്കാര്‍ക്കടക്കം 446 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 138 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 9244ആയി ഉയര്‍ന്നു.
ചികില്‍സയിലായിരുന്ന 74 വയസുകാരന്‍ മരിച്ചതോടെ മൊത്തം മരണം 256 ആയി. 614 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 99 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.