Breaking News

ഇന്നും നാളെയും ലോക കപ്പ് ബസ്സുകളുടെ പരീക്ഷണ ഓട്ടം , സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റും ഗതാഗതത്തിരക്കുണ്ടായേക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്നും നാളെയും ലോക കപ്പ് ബസ്സുകളുടെ പരീക്ഷണ ഓട്ടം , സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റും ഗതാഗതത്തിരക്കുണ്ടായേക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു.


ഇന്നും നാളെയും ടൂര്‍ണമെന്റ് ബസുകള്‍ സ്റ്റേഡിയങ്ങളിലേക്കും പുറത്തേക്കും തങ്ങളുടെ സര്‍വീസുകള്‍ അനുകരിക്കാന്‍ തുടങ്ങും.
ഇന്ന് അഹ്‌മദ് ബിന്‍ അലി സ്‌റ്റേഡിയം, ഖലീഫ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം, തുമാമ സ്‌റ്റേഡിയം,അല്‍ ബെയ്ത്ത് സ്‌റ്റേഡിയം എന്നിവിടങ്ങളിലും

നാളെ അല്‍ ജനൂബ് സ്റ്റേഡിയം, സ്‌റ്റേഡിയം 974, എഡ്യൂക്കേഷണ്‍ സിറ്റി സ്‌റ്റേഡിയം, ലുസൈല്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലുമാണ് പരീക്ഷണ ഓട്ടം നിശ്ചയിച്ചിരിക്കുന്നത്.