Archived Articles

തനിമ സര്‍ഗോത്സവം വിജയികളെ ആദരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. സി.ഐ.സി തനിമ ദോഹ സോണ്‍ സംഘടിപ്പിച്ച സര്‍ഗോത്സവം ഇന്റര്‍ യൂണിറ്റ് മത്സരങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്‍ഹരായ വിജയികളെ ദോഹ സോണ്‍ പ്രവര്‍ത്തക സംഗമത്തില്‍ ആദരിച്ചു.

സി.ഐ.സി ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മ്മികമൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള കലാപ്രകടനങ്ങളിലൂടെ നന്മയെ പ്രോത്സാഹിപ്പിക്കുകയും തിന്മയെ തടയുകയും ചെയ്യുക എന്നിവയായിരുന്നു സര്‍ഗോത്സവത്തിന്റെ ലക്ഷ്യം.

മുഴുദിന പരിപാടിയില്‍ പ്രര്‍ത്തകരിലെ കലാവാസനയുള്ളവര്‍ വിവിധ ഇനങ്ങളില്‍ മാറ്റുരച്ചു. വ്യക്തിഗത മത്സരങ്ങളില്‍ ഖുര്‍ആന്‍ പാരായണം, ഗാനം, കവിതാലാപനം, സ്റ്റാന്‍ഡ് അപ്പ് കോമഡി, നിമിഷ പ്രസംഗം, ഏകാഭിനയം എന്നിവയും ഗ്രൂപ് ഇനങ്ങളില്‍ സംഘഗാനം, സ്‌കിറ്റ്, കൊളാഷ് എന്നിവയും ഉള്‍പ്പെട്ടിരുന്നു,

സമ്മാനത്തിനര്‍ഹരായവര്‍ യഥാക്രമം സഫീര്‍ മമ്പാട്,മുഹമ്മ്ദ് സലീം,ഷറഫുദ്ദീന്‍ (ഖുര്‍ആന്‍),ഷറഫുദ്ദീന്‍,മുഹമ്മദ് ഹാഷിം,ജഹ്ഫര്‍ മുഹമ്മദ് (ഗാനം),ബഷീര്‍ അഹമ്മദ്,കെ.കെ നാസിമുദ്ദീന്‍ (നിമിഷ പ്രസംഗം),ഷറഫുദ്ദീന്‍,അലവിക്കുട്ടി (കവിതാലാപനം),കെ.കെ നാസിമുദ്ദീന്‍,മുഹമ്മദ് സലീം,അലവിക്കുട്ടി (സ്റ്റാന്‍ഡപ് കോമഡി),അബ്ദുല്‍ ലത്വീഫ് ഗുരുവായൂര്‍ (ഏകാഭിനയം) നജ്മ വെസ്റ്റ് യൂണിറ്റ് (സ്‌കിറ്റ് – സംഘ ഗാനം)

സമ്മാനവിതരണം സി.ഐ.സി കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം പി പി അബ്ദു റഹീം, സോണല്‍ പ്രസിഡന്റ് മുഷ്താഖ്,വൈസ് പ്രസിഡന്റ് ബഷീര്‍ അഹ്‌മദ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അസ്ഹര്‍ അലി മുഹമ്മദ് ഷമീം എന്നിവര്‍ നിര്‍വ്വഹിച്ചു. പി.എം.എ ശരീഫ് പരിപാടികള്‍ നിയന്ത്രിച്ചു.