Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

താര രാജാവിന്റെ സാന്നിധ്യത്തില്‍ റോഷാക്ക് ഗ്‌ളോബല്‍ ലോഞ്ച് ദോഹയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. താര രാജാവിന്റെ സാന്നിധ്യത്തില്‍ റോഷാക്ക്’ ഗ്‌ളോബല്‍ ലോഞ്ച് ദോഹയില്‍. ദോഹയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലാണ് ഗ്‌ളോബല്‍ ലോഞ്ചിംഗ് നടന്നത്. ചടങ്ങില്‍ ഖത്തറിലെ മലയാളി പൗര പ്രമുഖരും ക്ഷണിക്കപ്പെട്ടവരും മാധ്യമ പ്രവര്‍ത്തകരുമാണ് പങ്കെടുത്തത്.

റോഷാക്ക് ഒക്ടോബര്‍ 7 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റീലീസ് ചെയ്യുമെന്നും എല്ലാവരും തിയേറ്ററുകളില്‍ നിന്ന് തന്നെ സിനിമ കാണണമെന്നും മമ്മുട്ടി ആവശ്യപ്പെട്ടു. സംവിധായകനും മ്യൂസിക് ഡയറക്ടറുമൊക്കെ താരതമ്യേന പുതിയവരാണെങ്കിലും ചിത്രം സവിശേഷമാകുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ മമ്മുട്ടി പറഞ്ഞു. റോഷാക്ക്’ എന്ന പേര് തന്നെ ജനങ്ങളില്‍ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്.

തമാശക്ക് വലിയ പ്രാധാന്യമില്ലാത്ത ചിത്രമാണ് റോഷാക്ക്. ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിവര്‍ പോലും ചിത്രത്തില്‍ കോമഡിയല്ല കൈകാര്യം ചെയ്യുന്നത്. മമ്മുട്ടി പറഞ്ഞു.

നിര്‍മാതാവ് എന്ന നിലക്ക് ടെന്‍ഷനുണ്ടോ എന്ന ചോദ്യത്തിന് എനിക്ക് നിങ്ങളില്‍ വിശ്വാസമുള്ളേടത്തോളം യാതൊരു ടെന്‍ഷനുമില്ലെന്ന് മമ്മുട്ടി വ്യക്തമാക്കി. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗ്‌ളോബല്‍ വിതരണം ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്.

വിവിധ ചിത്രങ്ങളിലെ മമ്മുട്ടിയുടെ ശ്രദ്ധേയമായ റോളുകള്‍ ചെറിയ കുട്ടികള്‍ വേദിയില്‍ അവതരിപ്പിച്ച്‌കൊണ്ടാണ് പരിപാടിക്ക് തുടക്കമായത്. കുട്ടികളെ അഭിനന്ദിച്ച മമ്മുട്ടി അവരോടൊപ്പം ഫോട്ടോയെടുത്തും സന്തോഷം പങ്കിട്ടു.

ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചെയര്‍മാന്‍ അബ്ദുല്‍ സമദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് മാര്‍ക്കറ്റിംഗ് മാനേജര്‍ ആര്‍.ജെ. സൂരജ് സംസാരിച്ചു.

ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും റേഡിയോ മലയാളം 98.6 എഫ് എമ്മും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ആര്‍.ജെ. രതീഷും ആര്‍.ജെ. തുഷാരയുമായിരുന്നു പരിപാടിയുടെ അവതാരകര്‍

Related Articles

Back to top button