Breaking News

ഫിഫ 2022 ലോകകപ്പ് ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ് , ഇതിനകം 27 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു, സെപ്തംബര്‍ 27 ന് അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് ആദ്യ രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ വിറ്റത് 120,000 ടിക്കറ്റുകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ് ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും ഇതിനകം 27 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായും ഫിഫ ലോകകപ്പ് ഖത്തറിലെ സെയില്‍സ്, മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹസന്‍ റാബിയ അല്‍-കുവാരി അഭിപ്രായപ്പെട്ടു. അല്‍ കാസ് ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെപ്തംബര്‍ 27 ന് അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് ആദ്യ രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ മാത്രം വിറ്റത് 120,000 ടിക്കറ്റുകളാണ് . ലക്ഷക്കണക്കിനാളുകള്‍ മണിക്കൂറുകളോളം ടിക്കറ്റ് പ്‌ളാറ്റ് ഫോമിലേക്കെത്താന്‍ കാത്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതുവരെ വാങ്ങിയ ടിക്കറ്റുകളുടെ എണ്ണത്തില്‍ 1 മില്യണ്‍ ടിക്കറ്റുകളുള്ള ഖത്തര്‍ ലോകത്ത് മുന്നിലാണെന്ന് അല്‍ മജ്ലിസ് തത്സമയ പരിപാടിയോട് പറഞ്ഞു. ഡിമാന്‍ഡ് വളരെ കൂടുതലായതിനാല്‍ ടിക്കറ്റുകളുടെ ലഭ്യത മത്സരങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടും. കൂടാതെ, പങ്കെടുക്കുന്ന ടീമുകള്‍ക്കായി ഫിഫ പലപ്പോഴും ചില ടിക്കറ്റുകള്‍ ബുക്ക് ചെയ്യാറുണ്ട്, കാരണം ഓരോ ടീമിനും നിരവധി ടിക്കറ്റുകള്‍ ഉണ്ട്.

ഫിഫയുടെ ഔദ്യോഗിക സൈറ്റിലൂടെയും പ്ലാറ്റ്ഫോമിലൂടെയും മാത്രമാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്. ടൂര്‍ണമെന്റിന്റെ അവസാനം വരെ ടിക്കറ്റ് വില്‍പ്പന തുടരുമെങ്കിലും സ്റ്റേഡിയങ്ങളില്‍ ടിക്കറ്റ് വില്‍ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!