Archived Articles

കോടിയേരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഖത്തര്‍ മലയാളികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. കേരളത്തിന്റെ മുന്‍ ആഭ്യന്തര മന്ത്രിയും സി പി ഐ എം മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ മലയാളി സമൂഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഐ സി സി അശോകാ ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്‌കൃതി വൈസ് പ്രസിഡന്റ് മനാഫ് അധ്യക്ഷനായി.

സംസ്‌കൃതി ജനറല്‍ സെക്രട്ടറി ജലീല്‍ എ കെ , നോര്‍ക്ക ഡയറക്ടര്‍ സി വി റപ്പായി, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐ സി ബി എഫ് ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായര്‍, കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍, ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, യുവകലാ സാഹിതി സെക്രട്ടറി രാഗേഷ്, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, ഐ എം സി സി പ്രസിഡന്റ് ഇല്ല്യാസ് മട്ടന്നൂര്‍, കുവാഖ് ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍, ഐ ബി പി സി ഗവേണിംഗ് ബോഡി അംഗം എ പി മണികണ്ഠന്‍, സംസ്‌കൃതി മുന്‍ പ്രസിഡന്റുമാരായ പ്രമോദ് ചന്ദ്രന്‍, സുനില്‍ കുമാര്‍, വനിതാവേദി പ്രസിഡന്റ് പ്രതിഭ രതീഷ്, ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സംസ്‌കൃതി മുന്‍ ട്രഷറര്‍ സന്തോഷ് തൂണേരി, സംസ്‌കൃതി മുന്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, അന്‍സാര്‍ പി വി, സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗം രാജീവ് രാജേന്ദ്രന്‍, സംസ്‌കൃതി സെക്രട്ടറി സാള്‍ട്ടസ് സാമുവല്‍ എന്നിവര്‍ സംസാരിച്ചു

സംസ്‌കൃതി മുന്‍ ജനറല്‍ സെക്രട്ടറി സുധീര്‍ അനുശോചന പ്രഭാഷണം നടത്തി. കോടിയേരി ബാലകൃഷ്ണന്റെ ജീവിത യാത്രയിലൂടെ തയ്യാറാക്കിയ വീഡിയോ പ്രദര്‍ശിപ്പിച്ചു.