Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അഹ് മദ് തൂണേരിയെ തട്ടികൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയില്‍

അഹ് മദ് തൂണേരിയെ തട്ടികൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയില്‍
അമാനുല്ല വടക്കാങ്ങര

ദോഹ . ഖത്തറിലെ വ്യാപാരിയും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ മുടവന്തേരി മേക്കരതാഴെ കുനി എം.ടി.കെ. അഹ് മദിനെ തട്ടികൊണ്ടുപോയ കേസിലെ രണ്ടാം പ്രതി കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി റുഖിയ മന്‍സിലില്‍ പുതിയാറമ്പത്ത് ആലിം അറസ്റ്റില്‍ .

ഖത്തറില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ആലിം പോലീസ് പിടിയിലായത്. ആലിമിനെതിരെ പോലീസിന്റെ തിരച്ചില്‍ നോട്ടീസ് ഉള്ളതിനാല്‍ എമിഗ്രേഷന്‍ തടഞ്ഞുവെക്കുകയും കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന് വിവരം നല്‍കുകയുമായിരുന്നു. ഡി.വൈ.എസ്.പി. ആര്‍ ഹരിദാസാണ് ആലിമിനെ അറസ്റ്റ് ചെയ്തത്.

ഖത്തറിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും മാന്യമായ രീതിയില്‍ ബിസിനസ് ചെയ്യുന്ന അഹ് മദിനെ 2021 ഫെബ്രുവരി 13 ന് പുലര്‍ച്ചെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്.

അഹ് മദിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അയല്‍വാസി വരാകണ്ടിയില്‍ മുനീറിനെ മാത്രമാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്.

 

 

Related Articles

Back to top button