Breaking News

ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് സൗജന്യ യാത്ര തുടങ്ങി

അമാനുല്ല വടക്കാങ്ങര
ദോഹ. ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് സൗജന്യ യാത്ര തുടങ്ങി .ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങളിലൊക്കെ സ്വദേശികളും വിദേശികളുമായി ഹയ്യ കാര്‍ഡുള്ള എല്ലാവര്‍ക്കും സൗജന്യ യാത്ര ലഭിക്കും. ഇന്നലെ മുതല്‍ ഡിസംബര്‍ 23 വരെയാണ് ഈ സൗകര്യം ലഭിക്കുക.
കര്‍വ ബസ്സുകള്‍, ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവയിലൊക്കെ നിരവധി പേരാണ് കഴിഞ്ഞ ദിവസം ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്.