Archived Articles

ഫുട്‌ബോള്‍ ആവേശമുയര്‍ത്തി ഫാന്‍സ് മീറ്റപ്പുകള്‍

ഫുട്‌ബോള്‍ ആവേശമുയര്‍ത്തി ഫാന്‍സ് മീറ്റപ്പുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന് വിസിലുയരുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫുട്‌ബോള്‍ ആവേശമുയര്‍ത്തി ഫാന്‍സ് മീറ്റപ്പുകള്‍ ദോഹ കോര്‍ണിഷിനെ ആഘോഷ ലഹരിയിലാക്കി .
ഫിഫ ലോകകപ്പ് കൗണ്ട് ഡൗണ്‍ ക്‌ളോക്കിനടുത്തും ഫ്‌ളാഗ് പ്‌ളാസയുടെ പരിസരങ്ങളിലുമൊക്കെയായി വിവിധ ടീമുകളുടെ ജഴ്‌സിയണിഞ്ഞെത്തിയ ആരാധകക്കൂട്ടം ലോകകപ്പിന്റെ ആവേശം പൊതുജനങ്ങളിലേക്ക് പകര്‍ന്നു.

മനുഷ്യരെ ഒന്നിപ്പിക്കുന്നതിലും സ്‌നേഹ സാൗഹൃദങ്ങള്‍ ഊഷ്മളമാക്കുന്നതിലും ഫുട്‌ബോളിന്റെ പങ്ക് അടയാളപ്പെടുത്തുന്നതായിരുന്നു ഓരോ മൂീറ്റപ്പുകളും. വിവിധ ദേശക്കാരും ഭാഷക്കാരുമൊക്കെ മീറ്റപ്പുകളുടെ ഭാഗമായിരുന്നെങ്കിലും കാല്‍പന്തുകളിയുടെ അംബാസിഡര്‍മാരായ മലയാളികള്‍ തന്നെയായിരുന്നു മിക്ക മീറ്റപ്പുകളിലും നിറഞ്ഞുനിന്നത്.