Archived Articles

ഐ.സി.ബി.എഫ്. ഇന്‍ഷ്യൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഖത്തര്‍ വെളിച്ചം

അമാനുല്ല വടക്കാങ്ങര

ദോഹ. ഐ.സി.ബി.എഫ്. ഇന്‍ഷ്യൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഖത്തര്‍ വെളിച്ചം. ഖത്തര്‍ വെളിച്ചത്തിന്റെ നിരന്തര പരിശ്രമങ്ങളിലൂടെ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ ഇന്‍ഷുറന്‍സ് അപേക്ഷകള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ആക്ടിംഗ് പ്രസിഡണ്ട് വിനോദ് നായര്‍ക്ക് കൈമാറി. ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഐ.സി.ബി.എഫ് ജോ.സെക്രട്ടറി കരോള്‍ ഗോണ്‍സാല്‍വസ് എന്നിവരുടെ സാന്നിധ്യത്തില്‍ വെളിച്ചം ജനറല്‍ സെക്രട്ടറി ജംഷീര്‍ പികെ, വൈസ് ചെയര്‍മാന്‍ റഫീഖ് സൂപ്പി,ട്രഷറര്‍ നീയാസ്,
ജോയിന്റ് സെക്രട്ടറി അക്ബര്‍ എന്നിവര്‍ ചേര്‍ന്നാണ് രേഖകള്‍ കൈമാറിയത്.