Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ ദേശീയ ടീമിന് പിന്തുണയുമായി കെഎംസിസി ഖത്തര്‍ കാസര്‍ക്കോട് ജില്ലാ കമ്മിറ്റി

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ ദേശീയ ടീമിന് പിന്തുണയുമായി കെഎംസിസി ഖത്തര്‍ കാസര്‍ക്കോട് ജില്ലാ കമ്മിറ്റി ലുസെല്‍ ബൊളിവാര്‍ഡ് സ്ട്രീറ്റില്‍ ഐക്യ ദാര്‍ഢ്യം സംഘടിപ്പിച്ചു. മലബാറിന്റെ തനത് കലാരൂപമായ ദഫ് മുട്ടിന്റെ അകമ്പടിയില്‍ അണി നിരന്ന റാലിയില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.

നമ്മുടെ പോറ്റമ്മ നാടായ ഖത്തര്‍ പ്രവാസികള്‍ക്ക് നല്‍കിവരുന്ന സഹായങ്ങള്‍ക്കും പിന്തുണക്കുമുള്ള നന്ദി പ്രകടനം കൂടിയായാണ് ലുസൈലില്‍ ലോകകപ്പ് ഫൈനല്‍ നടക്കുന്ന സ്റ്റേഡിയത്തിന് തൊട്ടടുത്ത് നടന്ന കെഎംസിസിയുടെ ഐക്യദാര്‍ഢ്യപ്രകടനം.

സീനിയര്‍ നേതാക്കളായ ഡോ. എംപി ഷാഫി ഹാജി , എംവി ബഷീര്‍ ,ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം , ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല, ജില്ലാ ട്രഷറര്‍ സിദീഖ് മണിയന്‍പാറ ,സഹ ഭാരവാഹികളായ ആദം കുഞ്ഞി , നാസര്‍ കൈതക്കാട് , ഷാനിഫ് പൈക , സാദിഖ് കെസി, സഗീര്‍ ഇരിയ , മുഹമ്മദ് ബായാര്‍ , അഷ്റഫ് ആവിയില്‍ , സ്‌പോര്‍ട്‌സ് വിങ് , മീഡിയ വിങ് , ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ വിങ്ഭാരവാഹികളായ ഹാരിസ് ചൂരി, അബ്ദുല്‍ റഹിമന്‍ എരിയല്‍, മന്‍സൂര്‍ തൃകരിപ്പൂര്‍, ഷഹദാഫ് ചളിയങ്കോട്, ബഷീര്‍ കെ എഫ് സി, ആബിദ് ഉദിനൂര്‍ ,റഹീം ഗ്രീന്‍ലാന്‍ഡ്,അഷ്റഫ് പടന്ന , റിയാസ് ഉദുമ ,നിസ്താര്‍ പട്ടേല്‍, മണ്ഡലം ഭാരവാഹികളായ റസാഖ് കല്ലട്ടി , നാസര്‍ ഗ്രീന്‍ ലാന്‍ഡ് , അഷ്റഫ് ആനക്കല്‍ ,ഹാരിസ് ഏരിയാല്‍ , ഷഫീഖ് ചെങ്കള ,അബ്ദുല്‍ റഷീദ് ചെങ്കള ,റഫീഖ് മാങ്ങാട് , മാക് അടൂര്‍ ,മന്‍സൂര്‍ കെസി ,അന്‍വര്‍ തായന്നൂര്‍ ,അഷ്റഫ് എംവി ആവിയില്‍ ,അന്‍വര്‍ കാടങ്കോട് ,മുസ്തഫ തെക്കെകാട്, മുന്‍ ജില്ലാ ഭാരവാഹികളായ ശംസുദ്ധീന്‍ ഉദിനൂര്‍ , ബഷീര്‍ ചെര്‍ക്കള തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button