Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇക്വഡോറിനെ സമനിലയില്‍ തളച്ച് നെതര്‍ലാന്റ്‌സ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ ജയിച്ച ഇക്വഡോറും നെതര്‍ലാന്റ്‌സും ഇന്നലെ ഖലീഫ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി കളി സമ നിലയില്‍ കലാശിച്ചു.
കളിയുടെ ആറാം മിനിറ്റില്‍ തന്നെ ഇക്വഡോറിന്റെ വല കുലുക്കിയ നെതര്‍ലാന്റ്‌സ് കളിയില്‍ മേല്‍കൈ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നാല്‍പത്തൊമ്പതാം മിനിറ്റില്‍ ഇക്വഡോര്‍ ക്യാപ്ടന്‍ എന്നര്‍ വലന്‍സിയ ഗോള്‍ തിരിച്ചടിച്ചതോടെ കളിക്ക് ഹരം കൂടി. ഇരു ടീമുകളും പൊരുതി കളിച്ചെങ്കിലും ആര്‍ക്കും പിന്നീട് വല കുലുക്കാനായില്ല. അങ്ങനെ 1-1 ന് കളി സമനിലയില്‍ അവസാനിക്കുകയായിരുന്നു

Related Articles

Back to top button