Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ കമ്മ്യൂണിക്കേഷന്‍ വകുപ്പുകളുടെ ഡയറക്ടര്‍മാരുടെ ആദ്യ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

അമാനുല്ല വടക്കാങ്ങര
ദോഹ. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ കമ്മ്യൂണിക്കേഷന്‍ വകുപ്പുകളുടെ ഡയറക്ടര്‍മാരുടെ ആദ്യ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. റിയാദിലെ സൗദി സെന്റര്‍ ഫോര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ ഖത്തര്‍
ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് ഡയറക്ടര്‍ ശൈഖ് ജാസിം ബിന്‍ മന്‍സൂര്‍ ബിന്‍ ജാബര്‍ അല്‍താനിയാണ് പങ്കെടുത്തത്.
യോഗത്തില്‍ ഗള്‍ഫ്, അറബ്, ഇസ്ലാമിക, ആഗോള അവസരങ്ങളില്‍ ആശയവിനിമയ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സംയുക്ത പരിപാടികളുടെ പട്ടിക നിര്‍ണയിക്കാനും പരിശീലനവുമായി ബന്ധപ്പെട്ട സംയുക്ത സഹകരണവും പ്രവര്‍ത്തനങ്ങളും സജീവമാക്കാനും ധാരണയായി.

 

Related Articles

Back to top button