Archived Articles

വികസനം കുറഞ്ഞ രാജ്യങ്ങളെക്കുറിച്ചുള്ള അഞ്ചാമത് ഐക്യരാഷ്ട്ര സഭ സമ്മേളനത്തില്‍ സുപ്രധാന വിഷയങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി എഡ്യുക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്‍

അമാനുല്ല വടക്കാങ്ങര

ദോഹ. മാര്‍ച്ച് 5 മുതല്‍ 9 വരെ ദോഹയില്‍ നടക്കുന്ന വികസനം കുറഞ്ഞ രാജ്യങ്ങളെക്കുറിച്ചുള്ള അഞ്ചാമത് ഐക്യരാഷ്ട്ര സഭ സമ്മേളനത്തില്‍ സുപ്രധാന വിഷയങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി എഡ്യുക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്‍. സാമൂഹ്യ സാംസ്‌കാരിക പ്രധാനമായ നിരവധി പാനല്‍ ചര്‍ച്ചകളും ഒരു വട്ടമേശ ചര്‍ച്ചയും നടത്തുമെന്ന് സംഘടന അറിയിച്ചു.