Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഏഴാമത് എ എഫ് സി മെഡിക്കല്‍ കോണ്‍ഫറന്‍സിന് ഇന്ന് ദോഹയില്‍ തുടക്കം

അമാനുല്ല വടക്കാങ്ങര

ദോഹ. സ്പോര്‍ട്സ് മെഡിസിന്‍, സ്പോര്‍ട്സ് സയന്‍സ് മേഖലകളിലെ ലോകപ്രശസ്ത വിദഗ്ധര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 600-ലധികം പ്രൊഫഷണലുകള്‍ പങ്കെടുക്കുന്ന ഏഴാമത് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി) മെഡിക്കല്‍ കോണ്‍ഫറന്‍സിന് ഇന്ന് ദോഹയില്‍ തുടക്കമാകും.
ദോഹയിലെ വെസ്റ്റിന്‍ ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തിന് എഎഫ്സി, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ എന്നിവയുടെ പങ്കാളിത്തത്തോടെ ആസ്പെറ്റാര്‍ ഓര്‍ത്തോപീഡിക് ആന്‍ഡ് സ്പോര്‍ട്സ് മെഡിസിന്‍ ഹോസ്പിറ്റലാണ് ആതിഥേയത്വം വഹിക്കുന്നത്. തിങ്കളാഴ്ച വരെ നടക്കുന്ന പ്രധാന സമ്മേളനത്തില്‍ വൈവിധ്യമാര്‍ന്ന പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, പോസ്റ്റര്‍ അവതരണങ്ങള്‍, മെഡിക്കല്‍ ശില്‍പശാലകള്‍ എന്നിവ ഉണ്ടാകും.

Related Articles

Back to top button