Breaking News

അല്‍ഖോര്‍ ആശുപത്രിയില്‍ പ്രമേഹ രോഗികള്‍ക്കായുള്ള ഓപ്പണ്‍ ക്ലിനിക്ക് സെഷന്‍ നാളെ

ദോഹ: അല്‍ഖോര്‍ ഹോസ്പിറ്റല്‍ പ്രമേഹരോഗികള്‍ക്കായി മാര്‍ച്ച് 7 ചൊവ്വാഴ്ച ഓപ്പണ്‍ ക്ലിനിക്ക് സെഷന്‍ സംഘടിപ്പിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി) അറിയിച്ചു. പ്രമേഹരോഗികളുടെ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുന്നവര്‍ക്ക് മെഡിക്കല്‍, പോഷകാഹാര കണ്‍സള്‍ട്ടേഷനുകള്‍, രക്തത്തിലെ ഗ്ലൂക്കോസ് പരിശോധനകള്‍, ഹൃദയ സംബന്ധമായ പരിശോധനകള്‍, സുപ്രധാന സൂചനകള്‍ വിലയിരുത്തല്‍, ആരോഗ്യ അവബോധ പ്രഭാഷണങ്ങള്‍ എന്നിവ ലഭിക്കും.
രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് പരിപാടി.
വിശുദ്ധ മാസത്തില്‍ പ്രമേഹം നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനുമായി അവബോധം വളര്‍ത്തുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.