Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് സമാഹരിച്ച തുക ഖത്തര്‍ ചാരിറ്റിക്ക് കൈമാറി

ദോഹ. എസ്.എം.എ ടൈപ് -1 രോഗം ബാധിച്ച ഖത്തറില്‍ താമസിക്കുന്ന എട്ട് മാസം പ്രായമായ മല്‍ഖാ റൂഹി എന്ന കുഞ്ഞിന്റെ ചികിത്സാര്‍ത്ഥം ഇന്‍കാസ് ഖത്തര്‍ നടത്തിയ 25 റിയാല്‍ ചലഞ്ചിന്റെ രണ്ടാം ഘട്ടമായി
ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് സംഘടിപ്പിച്ച മെഗാ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഖത്തര്‍ ചാരിറ്റിക്ക് കൈമാറി.
ഇന്‍കാസ് യൂത്ത് വിങ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന് ഖത്തറിലെ പൊതു സൂഹത്തില്‍ നിന്നും വലിയ തോതിലുള്ള പിന്തുണയാണ് ലഭിച്ചത്.

ഇന്‍കാസ് ഖത്തര്‍ യൂത്ത് വിങ് പ്രസിഡന്റ് ദീപക് ചുള്ളിപറമ്പില്‍, ജനറല്‍ സെക്രട്ടറി ജിന്‍സ് ജോസ് ഖത്തര്‍
ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ഇന്‍കാസ് യൂത്ത് വിങ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ഖത്തര്‍ ചാരിറ്റിക്ക് തുക കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button