Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്‍കാസ്-ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഉമ്മന്‍ചാണ്ടി ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ തറക്കല്ലിടല്‍ ഷാഫി പറമ്പില്‍ എം പി നിര്‍വഹിച്ചു


ദോഹ. ഒരു പുരുഷായുസ്സ് മുഴുവന്‍ പൊതു സേവനത്തിനായി മാറ്റി വെച്ച കേരളത്തിലെ എറ്റവും ജനപ്രിയനായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാമധേയത്തില്‍ ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ല കമ്മിറ്റി നിര്‍ധന കുടുംബത്തിനായ് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം പേരാബ്ര നിയോജകമണ്ഡലത്തിലെ മേപ്പയ്യൂര്‍-ചാവട്ട് വടകര എംപി ഷാഫി പറമ്പില്‍ നിര്‍വഹിച്ചു .

പ്രയാസപ്പെടുന്നവരെ ചേര്‍ത്ത് നിര്‍ത്താനും അവര്‍ക്ക് ആശ്വാസം നല്‍കാനും ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനം മാതൃകാ പരമാണെന്ന് അദ്ദേഹം പറഞ്ഞു .ചടങ്ങില്‍ ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ല പ്രസിഡന്റ് വിപിന്‍ പി കെ മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു . കെ പി സി സി സെക്രട്ടറി അഡ്വ .ഐ മൂസ, ഇന്‍കാസ് കോഴിക്കോട് ജില്ല മുഖ്യരക്ഷാധികാരി അഷ്റഫ് വടകര ,മുസ് ലിംലീഗ് സംസ്ഥാന കൗണ്‍സിലര്‍ എവി അബ്ദുല്ല,ഡിസിസിസെക്രറ്ററി ഇ അശോകന്‍മാസ്റ്റര്‍,മേപ്പയ്യൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെപി രാമചന്ദ്രന്‍ മാസ്റ്റര്‍,മേപ്പയ്യൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് അനീഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു .

ഇന്‍കാസ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് ഷംസു വേളൂര്‍ സ്വാഗതവും ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് വനിതാ വിങ് കമ്മിറ്റി മീഡിയ സെക്രട്ടറി ദൃശ്യ കായണ്ണ നന്ദിയും പറഞ്ഞു. വീട്ടിലേക്ക് ആവശ്യമായ മുഴുവന്‍ ഫര്‍ണിച്ചറുകളും നല്‍കാമെന്ന് കെ.പി.സി.സി സെക്രട്ടറിയും കാപ്‌കോസ് പ്രസിഡണ്ടുമായ അറ്. ഐ മൂസ്സ ചടങ്ങില്‍ വെച്ച് പറഞ്ഞു.വര്‍ക്കിങ്പ്രസിഡന്റ് ബാബു നമ്പിയത്ത്,വൈസ്പ്രസിഡന്റുമാരായ ഷാഹിദ് കായക്കൊടി,ഹംസ വടകര,സെക്രറ്ററി സരിന്‍ കേളോത്ത്,മുന്‍ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ഷെഫീഖ് കുയിമ്പില്‍ ,ജില്ലാ എക്‌സികുട്ടീവ് മെംബര്‍മാരായ ഹബീബ് വട്ടോളി,ഷമീര്‍ കൊടുവള്ളി,ഹക്കിം നൊരവന ,ഇന്‍കാസ് ഖത്തര്‍ കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡന്റ് റഹിം കൊടുവള്ളി ജനറല്‍ സെക്രട്ടറി റിഷാദ് ,ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് മെംബര്‍മാരായ അര്‍ഷാദ് പുത്തലത്ത് ,ശ്രീശു കൊയിലാണ്ടി,ദീപക് വേണുഗോപാല്‍,ഉബൈദ് കുനിയില്‍,അഷ്‌റഫ് എന്‍ വി,ദിനേശന്‍ കെവി,റഷീദ് വട്ടോളിബസാര്‍,അന്ത്രു.സി എം തുടങ്ങി ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് നേതാക്കന്മാരും ഭാരവാഹികളും മെമ്പര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു.
രാജേഷ് കീഴരിയ്യൂര്‍ (ഡിസിസി സെക്രറ്ററി)കാവില്‍ രാധാകൃഷ്ണന്‍ (ഡിസിസി സെക്രറ്ററി),സുനന്ദ് (യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ്),വിടി സൂരജ് (കെ എസ് യു ജില്ലാ പ്രസിഡന്റ്),
കെ പി വേണുമാസ്റ്റര്‍ (ഡിസിസി മെംബര്‍)അനുരാഗ് കെകെ (യൂത്ത് കോണ്‍ഗ്രസ്സ് മേപ്പയ്യൂര്‍ മണ്ഡലം പ്രസിഡന്റ്)
പ്രസന്നകുമാരി മേപ്പയ്യൂര്‍ (മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡന്റ്)
എം കെ അബ്ദുള്‍ റഹിമാന്‍ (മേപ്പയ്യൂര്‍ യുഡിഎഫ് കണ്‍വീനര്‍)ആദില്‍ മുണ്ടിയത്ത് (കെ എസ് യു ജില്ലാ ജനറല്‍ സെക്രറ്ററി )
ശശിനായര്‍ (ബൂത്ത് കമ്മിറ്റി പ്രസിഡന്റ്) ശരീഫ് അക്കരപറമ്പില്‍ ടഠഡ ജനറല്‍ സെക്രറ്ററി കൊടിയത്തൂര്‍ പഞ്ചായത്ത്
തുടങ്ങി ബ്‌ളോക്ക് കമ്മിറ്റി,മണ്ഡലം കമ്മിറ്റി ,ബൂത്ത് കമ്മിറ്റി ,കോണ്‍ഗ്രസ്സ് ,യൂത്ത് കോണ്‍ഗ്രസ്സ്,കെ എസ് യു ,മഹിളാ കോണ്‍ഗ്രസ്സ് , യു.ഡി.എഫ് ,നേതാക്കന്മാരും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button