ഐ. എം. എഫ് ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറുമായി കൂടികാഴ്ച്ച നടത്തി

ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം ഭാരവഹികള്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുലുമായി കൂടികാഴ്ച്ച നടത്തി. ഇന്ത്യന്‍ എംബസിയില്‍ നടന്ന കൂടികാഴ്ചയില്‍ ഗ്യാന്‍വീര്‍ സിങ് (കോണ്‍സുലാര്‍- പൊളിറ്റികല്‍ ആന്റ് ഇന്‍ഫര്‍മേഷന്‍), സെക്കന്റ് സെക്രെട്ടറി ബിന്ദു എന്‍ നായര്‍ (ഇന്‍ഫോ, കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍) എന്നിവര്‍ സന്നിഹിതരായിരിന്നു.
ഇന്ത്യയും ഖത്തറും തമ്മില്‍ വിവിധ മേഖലകളിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടു വരികയാണെന്ന് അംബാസഡര്‍ പറഞ്ഞു.ഇന്ത്യ-ഖത്തര്‍ നയതന്ത്ര, വാണിജ്യ, സാംസ്കാരിക ബന്ധം സമൂഹത്തില്‍ എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുവഹിയ്ക്കാന്‍ സാധിക്കും. എംബസിയുടെയും അനുബന്ധ സംഘടനകളുടെയും വാര്‍ത്തകളും ബോധവല്‍ക്കരണ പരിപാടികളും ഖത്തറിലെ ഇന്ത്യന്‍പ്രവാസി സമൂഹത്തില്‍ എത്തിക്കുന്നതില്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കുന്നതായി പറഞ്ഞ
അംബാസിഡര്‍ ഇന്ത്യന്‍ മീഡിയ ഫോറം നല്കി വരുന്ന പിന്തുണയെ പ്രശംസിച്ചു.ഒകെ പരുമല (ഐ.എം. എഫ് പ്രസിഡന്റ് ) സാദിഖ് ചെന്നാടന്‍ (വൈസ് പ്രസിഡന്റ് ) ഷഫീക് അറക്കല്‍ (ജനറല്‍ സെക്രെട്ടറി ), അന്‍വര്‍ പാലേരി (സെക്രട്ടറി ), ആര്. ജെ. രതീഷ് (ട്രഷറര്‍ ) എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഹുബൈബ്, ഫൈസല്‍ പി.കെ, ആര്. ജെ നിസ എന്നിവര്‍ അംബാസിഡറു മായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
